ചക്ക കൂഞ്ഞ് തോരന്‍ / Chakka koonju Thoran

ചക്ക കൂഞ്ഞ് തോരന്‍ / Chakka koonju Thoran


ചക്ക കൂഞ്ഞ് ചെറിയ ചതുര കഷണങ്ങളായി അരിഞ്ഞത് – രണ്ട് കപ്പ്‌
ചക്ക കുരു ചെറിയ ചതുര കഷണങ്ങളായി അരിഞ്ഞത്   – അര കപ്പ്‌
കുഞ്ഞുള്ളി അരിഞ്ഞത്– അര കപ്പ്‌
തേങ്ങ കൊത്ത്       – 3 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍ പൊടി       – ¼ ടീ സ്പൂണ്‍
മല്ലി പൊടി          – 4 ടി സ്പൂണ്‍
മുളകുപൊടി         – 2 ടി സ്പൂണ്‍
തേങ്ങ തിരുമ്മിയത്‌    – ഒരു കപ്പ്‌
ഗരംമസാല          – ഒരു ടി സ്പൂണ്‍
ഉപ്പ്           – പാകത്തിന്
താളിക്കാന്‍ ആവിശ്യമായ സാധനങ്ങള്‍
എണ്ണ               – 1 ടീ സ്പൂണ്‍
കടുക്              – 1 ടീ സ്പൂണ്‍
വറ്റല്‍ മുളക്         – 2
കരി വേപ്പില        – 1 തണ്ട്
തയ്യാറാക്കുന്ന വിധം
ചക്ക കൂഞ്ഞ് അരിഞ്ഞത് ചക്കകുരുവും കുഞ്ഞുള്ളിയും തേങ്ങ കൊത്തും മല്ലിപൊടിയും മുളകുപൊടിയും ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്ത് ഒരു പാനില്‍ ആവശ്യത്തിനു വെള്ളം ചേര്‍ത്ത് വേവാന്‍ വെക്കുക .പാകത്തിന് ഉപ്പും ചേര്‍ക്കുക .
തേങ്ങ തിരുമ്മിയത്‌ ചതച്ച് എടുക്കുക .
വെള്ളം പകുതിയില്‍ കൂടുതല്‍ വറ്റി കഷണങ്ങള്‍ വെന്തു തുടങ്ങുമ്പോള്‍ ചതച്ച തേങ്ങ ചേര്‍ക്കുക. ഗരം മസാലയും ഈ സമയത്ത് ചേര്‍ക്കുക
വെള്ളം വറ്റുമ്പോള്‍ തീ അണച്ച് കടുക് വറുത്തു ചേര്‍ക്കുക. കൂഞ്ഞ് തോരന്‍തയ്യാര്‍.

Comments

Popular posts from this blog

Liver Fry /Mutton Liver Fry /Kerala style Liver Roast